Connect with us

International

കടലില്‍ നിന്ന് വിമാനാവശിഷ്ടം കണ്ടെത്തി; ബന്ധം നഷ്ടപ്പെട്ട വിമാനത്തിന്റെതെന്ന് സംശയം

Published

|

Last Updated

ജക്കാര്‍ത്ത | റഡാറില്‍ നിന്ന് അപ്രത്യക്ഷമായ ഇന്തോനേഷ്യന്‍ വിമാനത്തിന്റെതെന്ന് സംശയിക്കുന്ന അവശിഷ്ടം കടലില്‍ നിന്ന് കണ്ടെത്തി. ജക്കാര്‍ത്ത നഗരത്തില്‍ നിന്ന് വടക്കുമാറി കടലില്‍ നിന്നാണ് അവശിഷ്ടം കണ്ടെത്തിയതെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. ഇത് കാണാതായ ശ്രീവിജയ എയര്‍ ഫ്‌ളൈറ്റ് എസ് ജെ 182ന്റെതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.

റഡാറില്‍ നിന്ന് അപ്രത്യക്ഷമായ ഇന്തോനേഷ്യന്‍ വിമാനം ഉയര്‍ന്നുപൊങ്ങി നാല് മിനുട്ടിനുള്ളില്‍ താഴേക്ക് കൂപ്പുകുത്തിയതായി ഫ്‌ളൈറ്റ് ട്രാക്കിംഗ് ഡാറ്റ രേഖപ്പെടുത്തിയിട്ടുണ്ട്. ജക്കാര്‍ത്തയിലെ എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധം നഷ്ടപ്പെട്ട ശ്രീവിജയ എയറിന്റെ ബോയിംഗ് 737 വിമാനം കടലിലേക്ക് തകര്‍ന്നുവീണെന്നാണ് സംശയിക്കുന്നത്.

130 പേരെ വഹിക്കുമെങ്കിലും അപകട സമയം എത്ര യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നുവെന്നത് വ്യക്തമല്ല. ജക്കാര്‍ത്തയിലെ സൊയ്കാര്‍ണോ- ഹട്ട വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച ഉച്ചക്കാണ് വിമാനം പറന്നുപൊങ്ങിയത്. ജാവ ദ്വീപിനും കലിമാന്തനുമിടയില്‍ 90 മിനുട്ടാണ് ജാവ കടലിന് മുകളില്‍ വിമാനം സാധാരണ പറക്കുന്ന സമയം.

വിമാനം 11000 അടി ഉയര്‍ന്നതും അവസാനമായി 250 അടി താഴ്ന്നതും ഫ്‌ളൈറ്റ് റഡാര്‍ 24ല്‍ പതിഞ്ഞിട്ടുണ്ട്. തുടര്‍ന്നാണ് ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടപ്പെട്ടത്.