രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 18,139 പേര്‍ക്ക് കൊവിഡ്; 234 മരണം

Posted on: January 8, 2021 10:28 am | Last updated: January 8, 2021 at 2:58 pm

ന്യൂഡല്‍ഹി | രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിതരായത് 18,139 പേര്‍. 234 പേര്‍ മരിച്ചു. 20,539 പേരുടെ പരിശോധനാ ഫലം നെഗറ്റിവായി. 2,634 പേരെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

1,04,13,417 ആണ് ആകെ സ്ഥിരീകരിച്ച കൊവിഡ് കേസുകള്‍. 1,50,570 പേരുടെ ജീവന്‍ മഹാമാരി കവര്‍ന്നു. 1,00,37,398 പേര്‍ രോഗമുക്തരായി. 2,25,449 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.