കാഞ്ഞങ്ങാട് | കല്ലൂരാവി പഴയകടപ്പുറത്തെ അബ്ദുല്‍ റഹ്മാന്‍ ഔഫിനെ കൊലപ്പെടുത്തിയ കേസില്‍ തീവ്രവാദ ബന്ധവും അന്വേഷിക്കണമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട്ട് മാധ്യമ പ്രവര്‍ത്തകാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് തീവ്രവാദ സംഘത്തിന്റെ പരിശീലനം ലഭിച്ചതായി സംശയമുണ്ട്. ഒറ്റക്കുത്തിന് കൊലപാതകം നടത്തുന്നതു തീവ്രവാദികളുടെ രീതിയാണ്. ഔഫിനെ കൊലപ്പെടുത്തിയതും ഒറ്റ കുത്തിനായിരുന്നു. കൃത്യമായ പരിശീലനം ലഭിക്കാതെ ഇങ്ങനെയൊരു കൊല നടത്താന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ കൊലപാതകത്തിന് പരിശീലനം നല്‍കിയ വരെയും ക്രൈംബ്രാഞ്ച് അന്വേഷണത്തിലൂടെ പുറത്തുകൊണ്ട് വരണമെന്ന് റഹീം ആവശ്യപ്പെട്ടു.