ഐ എസ് എല്ലില്‍ ബ്ലാസ്‌റ്റേഴ്‌സിന് നാണംകെട്ട തോല്‍വി

Posted on: January 7, 2021 10:16 pm | Last updated: January 8, 2021 at 7:36 am

ബംബോലിം | ഐ എസ് എല്ലില്‍ ഏറ്റവും ദുര്‍ഭലരായ ഒഡീഷയോടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്. രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പ്പിച്ച ഒഡീഷ കുറിച്ചത് സീസണിലെ ആദ്യ ജയം. ഇരട്ട ഗോളുകളുമായി തിളങ്ങിയ ഡിയഗോ മൗറീസിയോയാണ് ഒഡിഷയുടെ വിജയശില്‍പി. സ്റ്റീഫന്‍ ടെയ്ലര്‍ ഒഡീഷക്കായി ഒരു ഗോള്‍ നേടിയപ്പോള്‍ ഒന്ന് കേരളം സെല്‍ഫായും സമ്മാനിച്ചു. ജോര്‍ദാന്‍ മറെയും ഗാരി ഹൂപ്പറുമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ സ്‌കോറര്‍മാര്‍. സീസണിലെ അഞ്ചാമത്തെ തോല്‍വിയാണ് ബ്ലാസ്‌റ്റേഴ്‌സിനുണ്ടായത്.

കളിയുടെ തുടക്കത്തില്‍ ഒരു ഗോള്‍ നേടി ബ്ലാസ്‌റ്റേഴ്‌സ് മുന്നിലെത്തിയിരുന്നു. പെരെയ്ര ബോക്സിലേക്ക് നീട്ടിയ ഒരു ഫ്രീ കിക്കില്‍ നിന്ന് ഏഴാം മിനുട്ടില്‍ തന്നെ മറെ ബ്ലാസ്‌റ്റേഴ്‌സിനെ മുന്നിലെത്തിച്ചു. 22- ാം മിനുട്ടില്‍ ഗോള്‍ ഒഡീഷ ഗോള്‍ മടക്കി. ജെറി ചിപ് ചെയ്ത് നല്‍കിയ പന്ത് സ്വീകരിച്ച ഡിയഗോ മൗറീസിയോയുടെ ഷോട്ട് ജീക്സണ്‍ സിങ്ങിന്റെ കാലിലിടിച്ച് ആല്‍ബിനോയ്ക്ക് യാതൊരു അവസരവും നല്‍കാതെ വലയിലെത്തുകയായിരുന്നു. ഒരു ഗോള്‍ മടക്കിയതോടെ അതുവരെ പ്രതിരോധത്തിലായിരുന്ന ഒഡീഷ കൂടുതല്‍ ആക്രമണകാരികളായി. രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് പലപ്പോഴും പ്രതിരോധത്തിലായി. എന്നാല്‍ ആക്രമണ ഫുട്‌ബോള്‍ പുറത്തെടുത്ത ഒഡീഷ മത്സരം 4-2ന് സ്വന്തമാക്കുകയായിരുന്നു.