പാലം തുറന്നത് തങ്ങളല്ല; പോലീസ് വേട്ടയാടുന്നു- വി ഫോര്‍ കൊച്ചി

Posted on: January 7, 2021 6:02 pm | Last updated: January 7, 2021 at 8:03 pm

കൊച്ചി |വൈറ്റില മേല്‍പാലം തുറന്ന് വാഹനങ്ങള്‍ കയറ്റിവിട്ടതില്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്ന് വി ഫോര്‍ കൊച്ചി. 31ന് പാലം തുറക്കണമെന്ന് ആവശ്യപ്പെട്ട് പദയാത്ര നടത്തിയിരുന്നു. എന്നാല്‍, ബാരിക്കേഡുകള്‍ തകര്‍ത്ത് അകത്തുകടന്നിട്ടില്ലെന്നും വി ഫോര്‍ കൊച്ചി നേതാവ് വിജേഷ് പറഞ്ഞു.

പാലം തുറന്നതുമായി ബന്ധപ്പെട്ട് ഇന്ന് മൂന്ന് വി ഫോര്‍ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റിലായി. ഇതോടെ കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം ഏഴായി.
പാലം തുറന്ന് പറഞ്ഞ് രാത്രിയില്‍ വീട്ടില്‍ കയറി പോലീസ് വേട്ടയാടുകയാണെന്ന് വി ഫോര്‍ നേതാക്കള്‍ ആരോപിക്കുന്നു. അര്‍ധരാത്രിയില്‍ പ്രവര്‍ത്തകരുടെ വീടുകളില്‍ കയറി പിടിച്ചുകൊണ്ടുപോകുന്ന സാഹചര്യമാണുള്ളത്. കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ നേടിയ 22,000 വോട്ടുകള്‍ പാര്‍ട്ടികള്‍ക്ക് പേടിസ്വപ്നമായി മാറിയിരിക്കുന്നെന്നാണ് മനസ്സിലാകുന്നത്. ഇത്തരത്തിലുള്ള പ്രതികാര നടപടികളിലൂടെ ഞങ്ങളെ പിന്തിരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും വി ഫോര്‍ നേതാവ് പറഞ്ഞു.