Connect with us

First Gear

എം ജി ഹെക്ടര്‍ 2021, ഹെക്ടര്‍ പ്ലസ് 7 സീറ്റര്‍ ഇന്ത്യയിലെത്തി; വിലയറിയാം

Published

|

Last Updated

ന്യൂഡല്‍ഹി | ഹെക്ടര്‍ 2021, ഏഴ് സീറ്റുകളുള്ള ഹെക്ടര്‍ പ്ലസ് എന്നിവ ഇന്ത്യന്‍ വിപണിയിലെത്തിച്ച് എം ജി മോട്ടോര്‍. 2018ലാണ് എം ജി ഹെക്ടര്‍ രാജ്യത്ത് രംഗപ്രവേശം ചെയ്തിരുന്നത്. പരിഷ്‌കരിച്ച മോഡലില്‍ പുതിയ തെര്‍മോപ്രസ്സ്ഡ് ഫ്രണ്ട് ഗ്രില്‍, ഇരുണ്ട നിറത്തില്‍ മുന്നിലും പിന്നിലും സ്‌കിഡ് പ്ലേറ്റ്, പുറകുവശത്തെ ലൈറ്റുകളെ ബന്ധിപ്പിച്ച് നണ്‍ റിഫ്ളക്ടീവ് സ്ട്രിപ് എന്നീ മാറ്റങ്ങളുണ്ട്.

18 ആലോയ് വീലുകളാണ് മറ്റൊരു പ്രത്യേകത. “ഹിംഗ്ലീഷ് ” വോയ്‌സ് തിരിച്ചറിയാനുള്ള സംവിധാനവുമുണ്ട്. ഈ സൗകര്യം ഏര്‍പ്പെടുത്തുന്ന ആദ്യ വാഹനമാണ് എം ജി ഹെക്ടര്‍. നാല് ഡോറുകളിലും ആംബിയന്റ് ലൈറ്റുകളുമുണ്ട്. എല്ലാ സീറ്റുകളുടെയും കുഷ്യനിംഗ് തോത് വര്‍ധിപ്പിച്ചു.

12.89 ലക്ഷം മുതലാണ് ഹെക്ടര്‍ 2021ന്റെ വില ആരംഭിക്കുന്നത്. സ്റ്റൈല്‍, 1.5 ടര്‍ബോ പെട്രോള്‍ എന്‍ജിന്‍, മാന്വല്‍ ട്രാന്‍സ്മിഷന്‍, 2.0 ലിറ്റര്‍ ഡീസല്‍ ടര്‍ബോ എന്നിവയുടെ അടിസ്ഥാനത്തില്‍ 18.32 ലക്ഷം വരെയാകും വില.

14.65 ലക്ഷം മുതല്‍ 18.32 ലക്ഷം വരെയാണ് ഹെക്ടര്‍ പ്ലസ് സെവന്‍ സീറ്ററിന്റെ വില.

---- facebook comment plugin here -----

Latest