കോഴിക്കോട് | ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് കൊവിഡ്. കോഴിക്കോട് വച്ചു നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കൊവിഡ് ബാധിച്ചതായി കണ്ടെത്തിയത്. ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിച്ചിരിക്കുകയാണ് സുരേന്ദ്രന്‍.
കേന്ദ്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം
കഴിഞ്ഞ ദിവസമാണ് സുരേന്ദ്രന്‍ ഡല്‍ഹിയില്‍ നിന്നും കോഴിക്കോട്ടേക്ക് തിരിച്ചെത്തിയത്.