Connect with us

National

കൊവിഡ് വാക്‌സിന്‍ വിതരണം: രാജ്യത്താകമാനം വെള്ളിയാഴ്ച ഡ്രൈറണ്‍

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് വാക്‌സീന്‍ വിതരണത്തിന് മുന്നോടി വീണ്ടും ഡ്രൈറണ്‍ നടത്തും. വെള്ളിയാഴ്ചയാണ് രണ്ടാം ഡ്രൈറണ്‍ നടത്തുക. രാജ്യത്തെ എല്ലാ ജില്ലാകേന്ദ്രങ്ങളിലും ഇത്തവണ ഡ്രൈറണ്‍ ഉണ്ടാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്തെ 116 ജില്ലകളിലെ 259 കേന്ദ്രങ്ങളിലായാണ് ജനുവരി രണ്ടിന് ഡ്രൈറണ്‍ നടന്നിരുന്നു. ഇത് വിജയകരമായിരുന്നെന്നും, ഇതിലെ ഫലങ്ങള്‍ കൂടി വിലയിരുത്തിയാകും എങ്ങനെ വാക്‌സീന്‍ വിതരണം നടത്തണമെന്ന നടപടിക്രമങ്ങള്‍ അന്തിമമായി തീരുമാനിക്കുകയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു. സംസ്ഥാനങ്ങള്‍ക്കുള്ള വാക്‌സീന്‍ വിതരണം ജനുവരി 13ന് തുടങ്ങാമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നത്. ഇതിന് മുന്നോടിയായാണ് വീണ്ടും ഡ്രൈറണ്‍ നടത്തുന്നത്.

---- facebook comment plugin here -----

Latest