Connect with us

Covid19

ലോകത്ത് 24 മണിക്കൂറിനിടെ ആറര ലക്ഷം കൊവിഡ് കേസുകള്‍

Published

|

Last Updated

ന്യൂയോര്‍ക്ക്|  ലോകത്ത് കൊവിഡ് കേസുകള്‍ പുതുവര്‍ഷത്തിലും അപകടകരമായ രീതിയില്‍ കുതിക്കുന്നു. വാക്‌സിന്‍ വിതരണം പല രാജ്യങ്ങലും ആരംഭിച്ചിട്ടുണ്ടെങ്കിലും പുതിയ കേസുകള്‍ ഉയര്‍ന്ന് തന്നെ നില്‍ക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ ആറര ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം എട്ട് കോടി അറുപത്തിയെട്ട് ലക്ഷം പിന്നിട്ടു. 18,74,307 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ആറ് കോടി പതിനഞ്ച് ലക്ഷം കടന്നു. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്.

ലോകത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയില്‍ രണ്ട് കോടി പതിനഞ്ച് ലക്ഷം പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ 3.65 ലക്ഷം പിന്നിട്ടു.

ബ്രസീലില്‍ എഴുപത്തിയെട്ട് ലക്ഷം പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 1,97,777 പേര്‍ മരിച്ചു. കൊവിഡിന്റെ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്ത ബ്രിട്ടനില്‍ രോഗവ്യാപനം രൂക്ഷമാകുകയാണ്. പ്രതിദിനം അമ്പതിനായിരത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

 

---- facebook comment plugin here -----

Latest