തൃശൂര്‍ | എസ്ബിഐ ബേങ്കിന്റെ കാറളം ബ്രാഞ്ചില്‍ പണയം വച്ച സ്വര്‍ണ ഉരുപ്പടികള്‍ വീണ്ടും പണയം വെച്ച് കോടിക്കണക്കിനു രൂപ തട്ടിയെടുത്തു. ഇത്തരത്തില്‍ രണ്ട് കോടി 76 ലക്ഷം രൂപയാണ് തട്ടിയത്.
സംഭവത്തില്‍ 2018 ഒക്ടോബര്‍ മൂന്നുമുതല്‍ 2020 നവംബര്‍ 16 വരെയുള്ള കാലയളവില്‍ ബേങ്കിന്റെ ചീഫ് അസോസിയേറ്റായി പ്രവര്‍ത്തിച്ചിരുന്ന ഇരിങ്ങാലക്കുട കാരുകുളങ്ങര സ്വദേശി സുനില്‍ ജോസ് അവറാനെതിരെ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ബേങ്ക് റീജ്യണല്‍ മാനേജര്‍ നന്ദകുമാര്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
ബേങ്കില്‍ പണയം വച്ചിരുന്ന 76 പേരുടെ സ്വര്‍ണപ്പണയ ഉരുപ്പടികള്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരില്‍ പുതിയ ലോണ്‍ അക്കൗണ്ടുകള്‍ ഉണ്ടാക്കി വീണ്ടും ബേങ്കില്‍ പണയം വയ്ക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു. ബേങ്കില്‍ നടത്തിയ ഓഡിറ്റിലാണ് തട്ടിപ്പ് പുറത്തായതെന്നാണ് സൂചന.