കൊല്ലത്ത് നവജാത ശിശു വീട്ടുപറമ്പില്‍ ഉപേക്ഷിച്ച നിലയില്‍

Posted on: January 5, 2021 12:35 pm | Last updated: January 5, 2021 at 5:59 pm

കൊല്ലം |  കല്ലുവാതുക്കല്‍ ഊഴായിക്കോട് ക്ഷേത്രത്തിന് സമീപം വീട്ടുപറമ്പില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. രണ്ടുദിവസം പ്രായമുള്ള കുഞ്ഞിനെയാണ് വീട്ടുപറമ്പിലെ കരിയില കൂട്ടത്തിനിടയില്‍ നിന്ന് കണ്ടെടുത്തത്.

മൂന്ന് കിലോ തൂക്കമുള്ള ആണ്‍കുഞ്ഞിനെ പോലീസ് ഏറ്റെടുത്ത് പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.കുഞ്ഞിന് ചെറിയ രീതിയിലള്ള ശ്വാസതടസ്സമുള്ളതിനാല്‍
കുഞ്ഞിന്റെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ.ഹബീബ് നാസിം അറിയിച്ചു. ചെറിയ രീതിയിലുള്ള ശ്വാസതടസ്സമുണ്ടതിനെ തുടര്‍ന്ന് ഐ സി യുവിലാണ് ഇപ്പോള്‍ കുട്ടിയുള്ളത്.

ഇന്ന് രാവിലെ ആറരയോടെയാണ് കുഞ്ഞിനെ കണ്ടതെന്ന് പ്രദേശവാസി പറഞ്ഞു. പൊക്കിള്‍കൊടിയോടെയുള്ള കുഞ്ഞായിരുന്നു. ഉറുമ്പരിക്കാനും തുടങ്ങിയിരുന്നുവെന്നും പ്രദേശവാസികള്‍ പറഞ്ഞു.