Connect with us

National

തുടര്‍ സമരങ്ങള്‍ക്ക് മുന്നോടിയായി ഇന്ന് കര്‍ഷക സംഘടനകളുടെ യോഗം

Published

|

Last Updated

ന്യൂഡല്‍ഹി | കേന്ദ്രവുമായുള്ള ഏഴാമത് ചര്‍ച്ചയ്യും പരാജയപ്പെട്ട സാഹചര്യത്തില്‍ ഇന്ന് മുതല്‍ ശക്തായ തുടര്‍ സമരങ്ങളിലേക്ക് കര്‍ഷകര്‍ കടക്കുന്നു. 41 ദിവസം നീണ്ടുനിന്ന സമരത്തിന്റെ സ്വഭാവം തന്നെ മാറുന്ന തരത്തിലേക്ക് പ്രതിഷേധം മാറുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ നീക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കര്‍ഷക സംഘടനകള്‍ ഇന്ന് സിംഗുവില്‍ യോഗം ചേരും. റിപ്പബ്ലിക് ഡേയില്‍ തലസ്ഥാനത്ത് പ്രഖ്യാപിച്ച ട്രാക്ടര്‍ റാലിക്ക് പുറമെ ഇന്ന് മുതല്‍ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധ മാര്‍ച്ചുകള്‍ അരങ്ങേറുമെന്നാണ് റിപ്പോര്‍ട്ട്. പ്രതിഷേധമാര്‍ച്ചും ട്രാക്ടര്‍ പരേഡുമായി മുന്നോട്ടുപോകും.

ഷാജഹാന്‍പൂര്‍ അതിര്‍ത്തിയില്‍ നിന്ന് പ്രതിഷേധക്കാര്‍ ഡല്‍യിലേക്ക് നീങ്ങും. കുണ്ട്ലി മനേസര്‍ പല്‍വല്‍ ദേശീയപാതയിലും മാര്‍ച്ച് ആരംഭിക്കും. റിപ്പബ്ലിക് ദിനത്തില്‍ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ട്രാക്ടര്‍ മാര്‍ച്ച് നടത്തും. കൂടാതെ 23ന് രാജ്ഭവന്‍ മാര്‍ച്ചും തീരുമാനിച്ചിട്ടുണ്ട്.

 

 

Latest