സ്പീക്കറുടെ അസി. പ്രൈവറ്റ് സെക്രട്ടറിക്ക് കസ്റ്റംസ് നോട്ടീസ്; നാളെ ഹാജരാകണം

Posted on: January 4, 2021 11:02 pm | Last updated: January 5, 2021 at 9:18 am

കൊച്ചി | സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെഅസിസ്റ്റന്റ് പ്രൈവറ്റ്സെക്രട്ടറി അയ്യപ്പന് കസ്റ്റംസ് നോട്ടീസ് അയച്ചു. ചോദ്യം ചെയ്യലിന് നാളെരാവിലെ 11 മണിക്ക് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ്അയ്യപ്പനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍ എന്നാണറിയുന്നത്. കോണ്‍സുലേറ്റിലെ രണ്ട് ഡ്രൈവര്‍മാരെ കസ്റ്റംസ് തിങ്കളാഴ്ച ചോദ്യം ചെയ്തിരുന്നു. ഇവരുടെ ചോദ്യം ചെയ്യല്‍ ഇപ്പോളും പുരോഗമിക്കുകയാണ്.