Connect with us

Kerala

കോഴിക്കോട് നഗരത്തില്‍ കവര്‍ച്ച നടത്തിവന്ന നാലുപേര്‍ പിടിയില്‍; സംഘത്തിലെ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവര്‍

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട് നഗരത്തില്‍ വ്യാപക കവര്‍ച്ചയും വാഹന മോഷണവും പതിവാക്കിയ നാലു പേരെ പോലീസ് പിടികൂടി. ഇവരില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. കുറ്റിച്ചിറ തലനാര്‍ തൊടിക വീട്ടില്‍ പുള്ളി എന്ന അറഫാന്‍ (18), മുഖദാര്‍ സ്വദേശി ഗാന്ധി എന്ന അജ്മല്‍ ബിലാല്‍ (18), നടുവട്ടം, മുഖദാര്‍ സ്വദേശികളായ രണ്ട് പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ എന്നിവരാണ് പോലീസ് പിടിയിലായത്.

നഗരത്തിലെ വിവിധ സ്റ്റേഷന്‍ പരിധികളിലെ ഫ്ളിപ്പ് കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ ഓണ്‍ലൈന്‍ സ്ഥാപനങ്ങളിലെ ഹബ്ബുകളിലും മറ്റ് കൊറിയര്‍ സര്‍വീസ് സ്ഥാപനങ്ങളിലും കവര്‍ച്ച നടത്തിയത് ഇവരാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. സി സി ടി വി ദൃശ്യങ്ങളില്‍ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ കെ അഷ്റഫിന്റെ നേതൃത്വത്തില്‍ കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡും പന്നിയങ്കര ഇന്‍സ്പെക്ടര്‍ അനില്‍ കുമാറും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ പിടികൂടുകയായിരുന്നു.

കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡിലെഒ മോഹന്‍ദാസ് എം ഷാലു, ഹാദില്‍ കുന്നുമ്മല്‍, എ പ്രശാന്ത് കുമാര്‍, ഷാഫി പറമ്പത്ത്, ശ്രീജിത്ത് പടിയാത്ത്, ഷഹീര്‍ പെരുമണ്ണ, എ വി സുമേഷ് എന്നിവരും പന്നിയങ്കര പോലീസ് സബ് ഇന്‍സ്പെക്ടര്‍മാരായ കെ എം സന്തോഷ് മോന്‍, ശശീന്ദ്രന്‍ നായര്‍, സീനിയര്‍ സി പി ഒ. കെ എം രാജേഷ് കുമാര്‍ എന്നിവരും ചേര്‍ന്നാണ് അന്വേഷണം നടത്തിയത്.