രാജ്യത്ത് ഒരുകോടി മൂന്ന് ലക്ഷം പിന്നിട്ട് കൊവിഡ് കേസുകള്‍

Posted on: January 3, 2021 9:41 am | Last updated: January 3, 2021 at 12:30 pm

ന്യൂഡല്‍ഹി | രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത് 217 പേര്‍. 18,177 പുതിയ കേസുകള്‍ സ്ഥിരീകരിച്ചു. 20,923 പേര്‍ക്ക് രോഗം ഭേദമായി. 1,03,23,965 കൊവിഡ് കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്. 1,49,435 പേര്‍ മഹാമാരിയുടെ പിടിയില്‍ കുരുങ്ങി മരിച്ചു. 99,27,310 പേര്‍ക്ക് രോഗം ഭേദമായി. 2,47,220 പേര്‍ ചികിത്സയിലുണ്ട്.

സ്ഥിരീകരിച്ച കേസുകളുടെയും മരണങ്ങളുടെയും എണ്ണത്തില്‍ മഹാരാഷ്ട്ര ഇതര സംസ്ഥാനങ്ങളെക്കാള്‍ ബഹുദൂരം മുന്നിലാണ്. 19,38,854 പേരാണ് മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരായത്. 49,631 പേരുടെ ജീവന്‍ പൊലിഞ്ഞു. രണ്ടാമതുള്ള കര്‍ണാടകയില്‍ 9,21,128 പേര്‍ക്ക് അസുഖം ബാധിച്ചപ്പോള്‍ 12,099 പേര്‍ മരണപ്പെട്ടു.