സഊദിയിൽ വ്യാജ മദ്യ നിര്‍മാണ സംഘം പിടിയില്‍

Posted on: January 2, 2021 10:21 pm | Last updated: January 2, 2021 at 10:22 pm

മക്ക | സഊദി അറേബ്യയിലെ  മക്ക ഗവർണറേറ്റിലെ അൽ ഹുസൈനിയ്യ ഡിസ്ട്രിക്ടിൽ താമസ സ്ഥലങ്ങൾ  കേന്ദ്രീകരിച്ച് മദ്യ നിര്‍മാണവും വില്‍പ്പനയും നടത്തിയിരുന്ന വിദേശികളെ  പോലീസ് അറസ്റ്റ് ചെയ്തു.

കുടിവെള്ള ബോട്ടിലുകളിലായിരുന്നു മദ്യം വിതരണം ചെയ്തിരുന്നത്.
വിതരണത്തിനായി  തയ്യാറാക്കിയ മദ്യവും നിര്‍മാണത്തിന് ഉപയോഗിച്ചിരുന്ന സാധനങ്ങളും പോലീസ് കണ്ടുകെട്ടി.

പിടിയിലായവരെ തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറിയതായും അധികൃതര്‍ അറിയിച്ചു.