തിരുവനന്തപുരം | കവി നീലമ്പേരൂര്‍ മധുസൂദനന്‍ നായര്‍ തിരുവനന്തപുരത്ത് അന്തരിച്ചു. 84 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
അധ്യാപകനായിരുന്ന പി എന്‍ മാധവ പിള്ള- ജി പാര്‍വതി അമ്മ ദമ്പതികളുടെ മകനായി 1936 മാര്‍ച്ച് 25നു കുട്ടനാട്ടിലെ നീലമ്പേരൂര്‍ ഗ്രാമത്തിലാണ് ജനനം. നീലമ്പേരൂര്‍ ഗവ. സ്‌കൂള്‍, ചിങ്ങവനം സെന്റ് തോമസ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. ചങ്ങനാശ്ശേരി എന്‍ എസ് എസ് കോളജില്‍ നിന്നു ഗണിതശാസ്ത്രത്തില്‍ ബിരുദം. പാലക്കാട് ഗവ. വിക്ടോറിയ കോളജില്‍ നിന്നു സ്റ്റാറ്റിസ്റ്റിക്‌സില്‍ ബിരുദാനന്തര ബിരുദം എന്നിവ കരസ്ഥമാക്കി.
കെ എല്‍ രുഗ്മിണീദേവിയാണ് ഭാര്യ. എം ദീപുകുമാര്‍, എം ഇന്ദുലേഖ എന്നിവര്‍ മക്കളാണ്.