വിമാനം നേരത്തെ പറന്നു; കരിപ്പൂരില്‍ യാത്രക്കാര്‍ പെരുവഴിയില്‍, പ്രതിഷേധം

Posted on: January 2, 2021 4:47 pm | Last updated: January 2, 2021 at 10:58 pm

കരിപ്പൂര്‍ | വിമാനം പുറപ്പെട്ടെന്ന് ആരോപിച്ച് കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.15ന് പുറപ്പെടേണ്ടിയിരുന്ന ഫ്‌ളൈ ദുബൈ വിമാനം ഉച്ചക്ക് 1.15ന് പുറപ്പെട്ടെനാണ് പരാതി. ഇതേ തുടര്‍ന്ന് 15ഓളം യാത്രക്കാരുടെ യാത്ര മുടങ്ങി.

യാത്രക്ക് ബദല്‍ സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. വിമാനകമ്പനി അധികൃതര്‍ സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല.