Connect with us

National

റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ കിസാന്‍ പരേഡ് നടത്തുമെന്ന് കര്‍ഷകര്‍

Published

|

Last Updated

ന്യൂഡല്‍ഹി | കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ സന്ധിയില്ലാ സമരം തുടര്‍ന്ന് കര്‍ഷക സംഘടനകള്‍. റിപ്പബ്ലിക് ദിനത്തില്‍ കിസാന്‍ പരേഡ് എന്ന പേരില്‍ ട്രാക്ടര്‍ റാലി നടത്തുമെന്ന് കര്‍ഷകര്‍ പ്രഖ്യാപിച്ചു. തിങ്കളാഴ്ച കേന്ദ്ര സര്‍ക്കാറുമായി അടുത്ത വട്ട ചര്‍ച്ചകള്‍ നടക്കാനിരിക്കെയാണ് കര്‍ഷകരുടെ പ്രഖ്യാപനം.

തിങ്കളാഴ്ചത്തെ ചര്‍ച്ചയില്‍ സമവായയമായില്ലെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് കര്‍ഷകരുടെ തീരുമാനം. ഇതിന്റെ ഭാഗമായാണ് ഹരിയാനയിലെ കുണ്ട്‌ലി-മനേസര്‍-പല്‍വാല്‍ എക്‌സ്പ്രസ് ഹൈവേയില്‍ ജനുവരി ആറിന് ട്രാക്ടര്‍ റാലി നടത്തും. ജനുവരി 23ന് സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനത്തില്‍ ഗവര്‍ണറുടെ വസതിക്ക് പുറത്ത് പ്രതിഷേധം സംഘടിപ്പിക്കുമെന്നും കര്‍ഷകര്‍ പറഞ്ഞു.

ജനുവരി 26ന് ഡല്‍ഹിയിലാകും കിസാന്‍ പരേഡ്. മൂവര്‍ണ പതാകയുമായി ട്രാക്ടറിലാകും റാലി. രാജ്യവ്യാപകമായി എല്ലായിടങ്ങളിലും പ്രതിഷേധം ശക്തമാക്കാനും കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

ഈ ആഴ്ച ആദ്യം, പ്രതിഷേധക്കാരും കേന്ദ്രവും തമ്മില്‍ നടത്തിയ ആറാം ഘട്ട ചര്‍ച്ചകയില്‍ വൈദ്യുതി ഭേദഗതി ബില്ലും എയര്‍ ക്വാളിറ്റി കമ്മീഷന്‍ ഓര്‍ഡിനന്‍സും പിന്‍വലിക്കാന്‍ സര്‍ക്കാര്‍ സമ്മതിച്ചിരുന്നു. എന്നാല്‍ താങ്ങുവിലയുടെ കാര്യത്തില്‍ ഒരു കരാറിലെത്താന്‍ കഴിഞ്ഞില്ല. പുതിയ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്ന കര്‍ഷകരുടെ ആവശ്യവും കേന്ദ്രം ചെവികൊണ്ടിട്ടില്ല.

---- facebook comment plugin here -----

Latest