ഇടത് മുന്നണി വിടില്ലെന്ന് വ്യക്തമാക്കി എന്‍ സി പി; സിറ്റിങ് സീറ്റുകള്‍ വിട്ടുകൊടുക്കില്ല

Posted on: January 2, 2021 11:25 am | Last updated: January 2, 2021 at 4:24 pm

കോഴിക്കോട്  |എന്‍സിപി ഇടതുമുന്നണി വിടുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതവും അനവസരത്തിലുമുള്ളതാണെന്ന് എന്‍സിപി നേതാവും മന്ത്രിയുമായ എ കെ ശശീന്ദ്രന്‍. എല്‍ഡിഎഫിന് ക്ഷീണിപ്പിക്കുന്ന ഒരു നിലപാടും എന്‍സിപി എടുക്കില്ലെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി.

എല്‍ഡിഎഫ് വിടില്ലെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് പീതാംബരന്‍മാസ്റ്ററും വ്യക്തമാക്കി. പാലായും കുട്ടനാടും ഉള്‍പ്പെടെയുള്ള സീറ്റുകളില്‍ എന്‍സിപി മത്സരിക്കും. വ്യക്തികളുടെ അതൃപ്തിയല്ല പാര്‍ട്ടി നയം സ്വീകരിക്കുന്നതെന്നും പീതാംബരന്‍ മാസ്റ്റര്‍ വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പിലെ അവഗണന എല്‍ഡിഎഫിനെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.