അടൂരില്‍ പോലീസിനെ മര്‍ദിച്ച ആറ് പേര്‍ അറസ്റ്റില്‍

Posted on: December 31, 2020 10:13 pm | Last updated: December 31, 2020 at 10:13 pm

പത്തനംതിട്ട | അടൂരില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ടെക്സ്റ്റയില്‍സ് ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാനെത്തിയ പോലീസുകാരെ മര്‍ദിച്ച സംഭവത്തില്‍ ആറ് പേര്‍ അറസ്റ്റില്‍. അടൂര്‍ കരിക്കിനേത്ത് സില്‍ക്സ് ജീവനക്കാരായ ചുനക്കര സ്വദേശി ശാമുവല്‍ വര്‍ഗീസ്(42), ഐക്കാട് സ്വദേശി ഹരികുമാര്‍(58), വടക്കടത്തുകാവ് സ്വദേശി ജേക്കബ് ജോണ്‍ (40), കട്ടപ്പന സ്വദേശി അനീഷ്(25), ഏഴംകുളം സ്വദേശി രാധാകൃഷ്ണന്‍ (52), ചാരുംമൂട് സ്വദേശി സജു (35) എന്നിവരാണ് അറസ്റ്റിലായത്. അടൂര്‍ പോലീസ് സ്റ്റേഷനിലെ എ എസ് ഐ കെ ബി അജി, സിവില്‍ പോലീസ് ഓഫിസര്‍ പ്രമോദ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ കടയുടമ കരിക്കിനേത്ത് ജോസ് ഉള്‍പ്പടെ പത്ത് പേര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്.