Connect with us

Kozhikode

മീഡിയ വൺ വാർത്ത വ്യാജം; മുന്നറിയിപ്പുമായി ഫേസ്‌ബുക്ക്

Published

|

Last Updated

കോഴിക്കോട് | കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ പേരിൽ വ്യാജവാർത്ത പ്രസിദ്ധീകരിച്ച മീഡിയ വൺ ചാനലിന്റെ വാർത്തയിൽ “false information” എന്ന മുന്നറിയിപ്പ് നൽകി ഫേസ്‌ബുക്ക്. ഇന്ത്യയിൽ ഫേസ്‌ബുക്ക് വഴി നടക്കുന്ന വ്യാജവാർത്തകൾ പ്രചരിക്കുന്നത് തടയാനായി പ്രവർത്തിക്കുന്ന ഫേസ്‌ബുക്ക് അംഗീകൃത സംഘം അന്വേഷിച്ചാണ് ഇത് വ്യാജവാർത്തയാണ് എന്ന് കണ്ടെത്തിയത്. ഇതോടെ ജമാഅത്തെ ഇസ്‌ലാമിയുടെ മീഡിയ വൺ ചാനലിലെ പ്രസ്തുത ലിങ്കിലും അത് ഷെയർ ചെയ്ത ആളുകളുടെ പേജിലും, തെറ്റായ വിവരമാണ് എന്ന ലേബൽ വന്നിട്ടുണ്ട്.

സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്ന വ്യാജ പ്രചാരണങ്ങൾ തടയാൻ വിവിധ ട്വിറ്റർ, ഫേസ്‌ബുക്ക് തുടങ്ങിയ കമ്പനികൾ ഈയിടെ ശക്തമായ നിയമങ്ങൾ കൊണ്ടുവന്നിരുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിരവധി പോസ്റ്റുകൾ വ്യാജ വിവരമാണ് എന്ന് ട്വിറ്റർ ലേബൽ വെച്ചത് ചർച്ചാവിഷയമായിരുന്നു.