Connect with us

Kerala

സംസ്ഥാനത്ത് അന്യസംസ്ഥാന ലോട്ടറി വില്‍പ്പനക്ക് ഹൈക്കോടതി അനുമതി

Published

|

Last Updated

കൊച്ചി | കേരളത്തില്‍ അന്യസംസ്ഥാന ലോട്ടറി വില്‍പ്പന അനുവദിച്ച് ഹൈക്കോടതി.നാഗാലാന്‍ഡ് ലോട്ടറി വില്‍പ്പനക്കാണ് ഹൈക്കോടതി അനുമതി നല്‍കിയിരിക്കുന്നത്.

ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ ഉടമസ്ഥതയിലുളള സ്ഥാപനമായ ഫ്യൂച്ചര്‍ ഗെയിമിങ് സൊല്യൂഷന്‍സ് നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്.

ലോട്ടറി വില്‍പ്പനയില്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി ഹൈക്കോടതി റദ്ദാക്കി. സ്ഥാപനത്തിന്റെ ലോട്ടറി വില്‍പ്പനയിലും മാര്‍ക്കറ്റിങ്ങിലും സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇടപെടരുതെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

Latest