Ongoing News
ചരിത്ര നേട്ടം : ഗള്‍ഫ് രാജ്യങ്ങളിൽ കൊവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചു


ആറു ഗൾഫ് രാജ്യങ്ങളിളെയും സ്വദേശികൾക്കും വിദേശികൾക്കും സൗജന്യമാണ് വാക്‌സിന്‍ നല്‍കുന്നത്,2021 ജനുവരി അഞ്ചിന് സഊദി തലസ്ഥാനമായ റിയാദില്‍ നടക്കുന്ന 41-ാമത് ഗള്‍ഫ് ഉച്ചകോടിക്ക് മുന്നോടിയായി വാക്‌സിൻ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിഞ്ഞത് ചരിത്ര നേട്ടമായാണ് കാണുന്നത്.
ജനിതകമാറ്റം വന്ന വൈറസ് ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്തതോടെ ആരോഗ്യ സുരക്ഷയുടെ ഭാഗമായി കര,സമുദ്ര,വ്യോമ മാര്‍ഗങ്ങളിലൂടെ വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സഊദി അറേബ്യയിലേക്ക് പ്രവേശിക്കുന്നതിന് താത്കാലിക വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്
സഊദിയിൽ കോവിഡ് വാക്സിന്‍ നൽകിയവരിൽ ആർക്കും ഇതുവരെ പാര്‍ശ്വഫലങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും,പുതുതായി കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച വൈറസിന്റെ പുതിയ വകഭേദത്തെക്കുറിച്ച് രാജ്യത്ത് പഠനങ്ങള്‍ നടക്കുകയാണെന്നും ആരോഗ്യ മന്ത്രി തൗഫീഖ് അല്‍ റബീഅ പറഞ്ഞു,ആദ്യ വാക്സിൻ സ്വീകരിച്ചവരിൽ ഒരാൾ കൂടിയാണ് മന്ത്രി,രാജ്യത്തെ കോവിഡ് വാക്സിനേഷന്‍ യജ്ഞത്തിന് തുടക്കം കുറച്ചുകൊണ്ട് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ , ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സഊദ് രാജകുമാരനുംകഴിഞ്ഞ ദിവസങ്ങളിൽ വാക്സിനുകൾ സ്വീകരിച്ചിരുന്നു ,കൊറോണ വൈറസ് വാക്സിൻ സ്വീകരിക്കുന്നതിനായി ഏഴ് ലക്ഷത്തിലധികം പേരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.റിയാദിനും, ജിദ്ദക്കും പുറമെ വാക്സിൻ കുത്തിവെപ്പിനുള്ള സഊദിയിലെ മൂന്നാമത്തെ കേന്ദ്രം ചൊവ്വാഴ്‌ച കിഴക്കൻ പ്രവിശ്യയിൽ ഗവർണ്ണർ അമീർ സഊദ് ബിൻ നായിഫാണ് ആദ്യ ഡോസ് സ്വീകരിച്ചത്,
ബഹ്റൈനിൽ ഭരണാധികാരി ഹമദ് ബിന്‍ ഈസാ അല്‍ ഖലീഫക്ക് കൊവിഡ് വാക്സിന്‍ സ്വീകരിച്ചാണ് തുടക്കമായത് ,രാജ്യത്ത് കൊവിഡ് പ്രതിരോധ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകിയ നാഷണല്‍ ടാസ്‍ക് ഫോഴ്‌സിനെ രാജാവ് പ്രത്യേകം അഭിനന്ദിച്ചു , രാജ്യത്തെ 6.8 ലക്ഷം പ്രവാസികള്‍ ഉള്‍പ്പെടെ 14 ലക്ഷം പേര്‍ക്ക് തിരഞ്ഞെടുത്ത 27 മെഡിക്കൽ സെൻററുകൾ വഴി ബഹ്‌റൈന്‍ സൗജന്യ വാക്‌സിന്‍ നൽകുമെന്ന് ബഹ്റൈന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു,ഫൈസർ വാക്സിന് അനുമതി നൽകിയ ലോകത്തെ രണ്ടാമത്തെ രാജ്യം കൂടിയാണ് ബഹ്റൈൻ
ഒമാനില്‍ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അല്‍ സഈദി വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചാണ് വാക്‌സിനേഷന്‍ ക്യാമ്പയിനു തുടക്കമായത് , ആദ്യ ഘട്ടത്തിൽ ഗുരുതരമായാ രോഗങ്ങളുള്ളവർക്കും ,ആരോഗ്യപ്രവര്‍ത്തകർ ഉള്‍പ്പെടെയുള്ളവർക്കാണ് ഫൈസര്‍ ബയോടെക് വാക്സിൻ നൽകുന്നത്,ഇരുപത്തിനാല് മണിക്കൂറിനിടെ മസ്‌കറ്റ്, നോർത്ത് അൽ ഷാർഖിയ, അൽ ധഖിലിയ,അൽ ബുറൈമി,അൽ ദാഹിറ,മുസന്ദം ഗവർണറേറ്റുകളിൽ 1,717 പേർക്ക് കുത്തിവയ്പ് നൽകിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു,ആദ്യ ഘട്ടത്തിൽ രാജ്യത്തെ ജനസംഖ്യയുടെ അറുപത് ശതമാനം പേർക്കാണ് പ്രതിരോധ കുത്തിവപ്പുകൾ നൽകാൻ ലക്ഷ്യമിടുന്നതെന്നും മന്ത്രാലയം പറഞ്ഞു,സിനോഫാം, ഫൈസർ എന്നീ വാക്‌സിനുകൾക്കാണ് രാജ്യത്ത് അനുമതി നൽകിയിട്ടുള്ളത്
ഡിസംബര്‍ 23 മുതല്‍ ജനുവരി 31 വരെയാണ് ഖത്തറില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന്‍റെ ആദ്യഘട്ടം നടപ്പിലാക്കുന്നത് ,ഫൈസര്‍ ആന്‍റ് ബയോഎന്‍ടെക്കിന്‍റെ വാക്സിനാണ് ആരോഗ്യമന്ത്രാലയം അനുമതി നൽകിയിരിക്കുന്നത്,ആദ്യ ഘട്ടത്തില്‍ എഴുപത് വയസ്സിന് മുകളിലുള്ളവര്‍,ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവര്‍, ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുമാണ് കുത്തിവെപ്പ് നല്‍കുന്നത്. റൗളത്തുല്‍ ഖൈല്‍, ,അല്‍ വജ്ബ,അല്‍ തുമാമ, മൈദര്‍ , ലീബൈബ്, അല്‍ റുവൈസ്, ഉംസലാല്‍, എന്നീ ഏഴ് പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ വഴിയാണ് കുത്തിവെപ്പുക്കൾ നൽകി വരുന്നത്,രാജ്യത്തെ മുഴുവൻ താമസക്കാർക്കും വാക്സിന്‍ സൗജന്യമായാണ് നൽകുന്നതെന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു
യു.എ.ഇ യിൽ മുഴുവൻ എമിറേറ്റ്സുകളിലുംവാക്സിനേഷൻ ആരംഭിച്ചു കഴിഞ്ഞു ,രാജ്യ തലസ്ഥാനമായ അബുദാബിയിലെ താമസക്കാർക്ക് അബുദാബി ഹെൽത്ത് സർവീസസ് ഹോട്ട്‌ലൈൻ വഴി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാനും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്,വാക്സിൻ നൽകുന്നതിനായി 45 ആശുപത്രികളും , ക്ലിനിക്കുകളും സജ്ജമായിട്ടുണ്ട്
ദുബൈയിൽ ദേശീയ ദുരന്ത നിവാരണ മാനേജ്മെൻറുംകൊവിഡ് -19 കമാൻഡ് ആൻഡ് കൺട്രോൾ സെൻറററുമാണ് വാക്സിൻ നൽകിവരുന്നത്, ഇതിനായി ആറ് കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത് ,നാദർ ഹമർ പ്രൈമറി ഹെൽത്ത് കെയർ സെന്റർ, സബീൽ പ്രൈമറി ഹെൽത്ത് കെയർ സെന്റർ, അൽ മിസ്ഹാർ പ്രൈമറി ഹെൽത്ത് സെന്ററർ,,ബർഷ പ്രൈമറി ഹെൽത്ത് സെന്ററർ, അപ്ടൗൺ മിർദിഫ് മെഡിക്കൾ ഫിറ്റ്നസ് സെന്റർ, ഹത്ത ആശുപത്രി എന്നിവിടങ്ങളിലാണ് സൗകര്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത് ,യുഎഇയിൽ ഫൈസർ ,സിനോഫാം, എന്നീ വാക്‌സിനുകൾക്കാന് അനുമതിയുള്ളത് ,ഷാർജ. റാസ് അൽ ഖൈമ,ഉമ്മുൽ ഖുവൈൻ , അജ്മാൻ,ഫുജൈറ തുടങ്ങിയ എമിറേറ്റുകളിലും വാക്സിനേഷൻ കേന്ദ്രങ്ങൾ ആരംഭിട്ടുണ്ട്
കുവൈത്തിൽ പ്രധാനമന്ത്രി ഷെയ്ഖ് സബാ അൽ-ഖാലിദ് അൽ-സബ,ആരോഗ്യമന്ത്രി ഡോ. ബേസിൽ അൽ സാബ്,ഉപപ്രധാനമന്ത്രിയും ക്യാബിനറ്റ്കാര്യ മന്ത്രിയുമായ അനസ് അല്‍ സാലിഹ്, 65 വയസ്സിനു മുകളിലുള്ള എംപിമാർ എന്നിവരുൾപ്പെട്ട സംഘമാണ് ആദ്യ വാക്‌സിൻ സ്വീകരിച്ചത്. വാക്സിനേഷൻ ആരംഭിച്ചതോടെ രജിസ്‌ട്രേഷൻ ഒരു ലക്ഷത്തിലധികമായി വർദ്ധിച്ചിട്ടുണ്ട് , വാക്സിൻ നടപടികൾ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി 400 പുതിയ ജീവനക്കാർക്കുള്ള പരിശീലനം പൂർത്തിയാക്കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു ,
---- facebook comment plugin here -----