Kerala
കോഴിക്കോട് പോലീസ് പട്രോളിംഗ് വാഹനത്തിന് നേരെ ആക്രമണം; ഒരു പോലീസുകാരന് പരുക്ക്

കോഴിക്കോട് | നഗരത്തില്‍ പട്രോളിംഗിനിറങ്ങിയ പോലീസ് വാഹനത്തിന് നേരെ ആക്രമണം. ടൗണ്‍ പോലീസിന്റെ ജീപ്പിന് നേരെയാണ് ആക്രമണം. കല്ലേറില്‍ ഒരു പോലീസുകാരന് പരുക്കേല്‍ക്കുകയും ജീപ്പിന് കേട്പാടുകള്‍ സംഭവിക്കുകയും ചെയ്തു.
പുലര്‍ച്ചെ 12.30 ന് ഓയിറ്റി റോഡില്‍ വച്ചായിരുന്നു ആക്രമണം.സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ രണ്ടുപേരെ കസബ പോലീസ് പിടികൂടി. നിരവധി കേസുകളില്‍ പ്രതികളാണ് പിടിയിലായവര്‍.
നഗരത്തിലെ മയക്കുമരുന്ന് മാഫിയക്കെതിരെ പോലീസ് കര്‍ശന നടപടി സ്വീകരിച്ചിരുന്നു. ഇതിന് പിറകെയാണ് ആക്രമണം.
---- facebook comment plugin here -----