International
ക്രൊയേഷ്യയില്‍ ഭൂചലനം; പന്ത്രണ്ടുകാരി മരിച്ചു, നിരവധി പേര്‍ക്ക് പരുക്ക്

സാഗ്രേബ് | മധ്യ ക്രൊയേഷ്യയില്‍ ഇന്ന് രാവിലെയുണ്ടായ ശക്തമായ ഭൂചലനത്തില്‍ 12 വയസ്സുകാരി കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. റിക്ടര്‍ സ്‌കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ കെട്ടിടങ്ങള്‍ തകര്‍ന്നു. പെട്രിന്‍ജ പട്ടണത്തിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. 20,000 പേര്‍ നിവസിക്കുന്ന ഭാഗമാണിത്.
തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ തെരുവില്‍ കൂടിക്കിടക്കുകയാണ്. അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ നടത്തിവരികയാണ്.
---- facebook comment plugin here -----