Connect with us

Kerala

FACT CHECK: ഇസ്ലാമോഫോബിയ ആയുധമാക്കരുതെന്ന് മുഖ്യമന്ത്രിയോട് കാന്തപുരം ആവശ്യപ്പെട്ടുവെന്ന വാര്‍ത്തയുടെ സത്യാവസ്ഥയറിയാം

Published

|

Last Updated

കോഴിക്കോട് | ഇസ്ലാമാഫോബിയ ആയുധമാക്കി രാഷ്ട്രീയം കളിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നേരിട്ട് ആവശ്യപ്പെട്ടുവെന്ന വാര്‍ത്ത ചില വാര്‍ത്താ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിന്റെ സത്യാവസ്ഥയറിയാം:

അവകാശവാദം: ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയ വണ്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത ഇങ്ങനെയാണ്. കേരള പര്യടനത്തിനിടെ കോഴിക്കോട് വെച്ചാണ് കാന്തപുരം മുഖ്യമന്ത്രിയെ കണ്ടതെന്നും ഇസ്ലാമാഫോബിയ ശക്തമായ നിലവിലെ സാഹചര്യം ഉപയോഗിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തരുതെന്ന് ആവശ്യപ്പെട്ടുവെന്നുമാണ് മീഡിയ വണ്‍ വെബ്‌സൈറ്റില്‍ ഇന്ന് രാവിലെ 11.08ന് പ്രസിദ്ധീകരിച്ച വാര്‍ത്തയിലുള്ളത്. മീഡിയ വണ്ണിന് പിന്നാലെ മറ്റ് ചില മാധ്യമങ്ങളും ഇതേ വാര്‍ത്ത ഏറ്റുപിടിച്ചിരുന്നു.

യാഥാര്‍ഥ്യം: എന്നാല്‍ ഇത്തരമൊരു ആവശ്യം മുഖ്യമന്ത്രിയോട് കാന്തപുരം ഉന്നയിച്ചിട്ടില്ല. പൗരത്വ വിഷയത്തിലടക്കം സമുദായത്തിന്റെ വികാരം വളരെ ആഴത്തിലും സമഗ്രതയിലും പ്രകടിപ്പിക്കുകയും രാജ്യം മുഴുവന്‍ ശ്രദ്ധിക്കപ്പെടുന്ന വിധത്തില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചതിന് നന്ദി അറിയിക്കുകയാണ് ചെയ്തത്. സംവരണ വിഷയത്തില്‍ സമുദായത്തിന്റെ ആവശ്യം ഒരു മാസം മുമ്പ് മുഖ്യമന്ത്രിയുമായി സംസാരിച്ചതുമാണ്.

മീഡിയ വണ്‍ വാര്‍ത്ത ഏറ്റുപിടിച്ച ചില മാധ്യമങ്ങള്‍ പ്രസ്തുത വാര്‍ത്ത തിരുത്തിയിട്ടുണ്ട്. എന്നാല്‍, മീഡിയ വണ്‍ വെബ്‌സൈറ്റില്‍ ഇപ്പോഴും പ്രസ്തുത വാര്‍ത്ത കാണാം.

Latest