Saudi Arabia
ഗള്‍ഫ് ഉച്ചകോടി :ഖത്വര്‍ അമീറും ഈജിപ്ഷ്യന്‍ പ്രസിഡന്റും പങ്കെടുക്കും

റിയാദ് |അടുത്ത വര്‍ഷം ജനുവരി അഞ്ചിന് സഊദി തലസ്ഥാനമായ റിയാദില്‍ നടക്കുന്ന 41-ാമത് ഗള്‍ഫ് ഉച്ചകോടിയില്‍ ഖത്വര്‍ അമീറും, ഈജിപ്ഷ്യന്‍ പ്രസിഡന്റും പങ്കെടുക്കും. ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ആതിഥേയത്വം വഹിക്കുന്ന സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സല്‍മാന്‍ രാജാവ് ഔദ്യോഗികമായി ക്ഷണിച്ചിരുന്നു
ഖത്വറിനെ പ്രതിനിധീകരിച്ച് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി, ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ഫത്താഹ് അല്‍സീസിയുംമാണ് പങ്കെടുക്കുന്നത്. ഉച്ചകോടിയില്‍ ഖത്വര്‍ പ്രശ്‌നം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സുപ്രധാന പ്രഖ്യാപനങ്ങളുണ്ടാകുമെന്ന് സൂചന. 2017 മുതല്‍ അംഗരാജ്യങ്ങളായ സഊദി, യു.എ.ഇ ,ബഹ്റൈന്‍ രാജ്യങ്ങള്‍ ഖത്വറുമായുള്ള നയതന്ത്രബന്ധമുള്‍പ്പെടെ എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചിരുന്നു. മൂന്നാമത്തെ തവണയാണ് ഉച്ചകോടിക്ക് സഊദി ആതിഥ്യമരുളുന്നത്
---- facebook comment plugin here -----