Kerala
ബിനീഷ് കോടിയേരിക്കെതിരെ ഇ ഡി കുറ്റപത്രം സമര്‍പ്പിച്ചു

ബെംഗളൂരു | കള്ളപ്പണക്കേസില്‍ ബിനീഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) കുറ്റപത്രം സമര്‍പ്പിച്ചു. അറസ്റ്റിലായി 60 ദിവസം പൂര്‍ത്തിയാകാനിരിക്കെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
സ്വാഭാവിക ജാമ്യം തടയാനാണിത്. ഒക്ടോബർ അവസാനമാണ് ബിനീഷ് അറസ്റ്റിലായത്. അറസ്റ്റിലായി 60 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ സ്വാഭാവിക ജാമ്യം ലഭിക്കും. നിലവിൽ പരപ്പന അഗ്രഹാര ജയിലിൽ റിമാൻഡിൽ കഴിയുകയാണ് ബിനീഷ്.
ബെംഗളൂരു ലഹരി മരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് നടന്നുവെന്നും ഇതിൽ ബിനീഷ് പങ്കാളിയാണെന്നുമാണ് ഇ ഡിയുടെ കേസ്.
---- facebook comment plugin here -----