Covid19
24 മണിക്കൂറിനിടെ രാജ്യത്ത് 23,068 കൊവിഡ് കേസും 336 മരണവും

ന്യൂഡല്‍ഹി | ജനതിക മാറ്റം സംഭവിച്ച പുതിയ കൊവിഡ് വൈറസ് റിപ്പോര്‍്ട്ട് ചെയ്ത ആശങ്കക്കിടയിലും രാജ്യത്ത് പുതിയ കേസുകളിലുള്ള കുറവ് ആശ്വാസമേകുന്നു. 24 മണിക്കൂറിനിടെ 23,068 കോവിഡ് 19 കേസുകളും 336 മരണവുമാണ് രാജ്യത്തുണ്ടായത്.
രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം 1,01,46,486 ആയി ഉയര്‍ന്നു.2,81,919 പേര്‍ നിലവില്‍ ചികിത്സയില്‍ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 24,661 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു.ഇതുവരെ 97,17,834 പേര്‍ രാജ്യത്ത് രോഗമുക്തി നേടി. വൈറസിന്റെ പിടിയില്‍പ്പെട്ട് 1,47,092 പേര്‍ക്കാണ് രാജ്യത്ത് ഇതിനകം ജീവന്‍ നഷ്ടപ്പെട്ടത് .
---- facebook comment plugin here -----