Connect with us

Business

അന്താരാഷ്ട്ര ഷോപ്പിംഗ് അനുഭവമൊരുക്കി അപ്പോളോ ഡി വാലോ

Published

|

Last Updated

കോഴിക്കോട് | അതിനൂതനമായ അന്താരാഷ്ട്ര ഷോപ്പിംഗ് അനുഭവം സമ്മാനിക്കുവാന്‍ അപ്പോളോ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ പുതിയ സംരംഭമായ അപ്പോളോ ഡി വാലോ കോഴിക്കോട് മാവൂര്‍ റോഡില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ഡിസംബര്‍ 23-ന് രാവിലെ 11 മണിക്ക് ജിഫ്‌രി മുത്തുക്കോയ തങ്ങളും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരും ചേര്‍ന്ന് അപ്പോളോ ഡി വാലോയുടെ ഉദ്ഘാടനം വെര്‍ച്വലായി നിര്‍വഹിക്കും.

ഇറ്റാലിയന്‍ മാതൃകയില്‍ രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ച അപ്പോളോ ഡി വാലോ മലബാറില്‍ ആദ്യമായി ഒരു ഹൃദ്യമായ അന്താരാഷ്ട്ര ഷോപ്പിംഗ് അനുഭവത്തിനൊപ്പം ഈസിയായി പര്‍ച്ചേസ് ചെയ്യുവാനുള്ള സൗകര്യം ഒരുക്കുമെന്ന് അപ്പോളോ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ സി പി മൂസ ഹാജി പറഞ്ഞു.

ഡയമണ്ട്, കുന്ദന്‍, പൊല്‍കി ഗോള്‍ഡ്, സില്‍വര്‍ എന്നിവയില്‍ വിസ്മയകരമായ ഡിസൈനുകളോടുകൂടിയ ഒട്ടേറെ കളക്ഷനുകള്‍ ഇവിടെയുണ്ട്. കൂടാതെ ഉപഭോക്താക്കളുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് കസ്റ്റമൈസ്ഡ് ഡിസൈനുകള്‍ ചെയ്യുവാനുള്ള പ്രത്യേക സൗകര്യവും, ഓണ്‍ലൈനിലൂടെയോ, വീഡിയോ കോള്‍ മുഖേനയോ ആഭരണം പര്‍ച്ചേസ് ചെയ്യാനുള്ള സൗകര്യവും അപ്പോളോ ഡി വാലോയില്‍ ലഭ്യമാണെന്ന് അപ്പോളോ ഡി വാലോ മാനേജിംഗ് ഡയറക്ടര്‍ സി പി മുഹമ്മദ് ജുനൈദ് പറഞ്ഞു.

---- facebook comment plugin here -----

Latest