Connect with us

Kerala

പോരുവഴിയില്‍ ബി ജെ പിയെ തടയാന്‍ എല്‍ ഡി എഫും യു ഡി എഫും കൈകോര്‍ക്കുന്നു

Published

|

Last Updated

കൊല്ലം | ശാസ്താംകോട്ടക്ക് അടുത്ത പോരുവഴി ഗ്രാമപഞ്ചായത്തില്‍ ബി ജെ പി അധികാരത്തില്‍ വരുന്നത് തടയാന്‍ എല്‍ ഡി എഫും യു ഡി എഫും യോജിച്ച് നീങ്ങിയേക്കും. യു ഡി എഫിന്റെ നേതൃത്വത്തില്‍ രൂപവത്ക്കരിക്കുന്ന ഭരണസമിതിയെ എല്‍ ഡി എഫ് പുറത്ത് നിന്ന് പിന്തുണക്കുന്ന തരത്തിലാണ് ആലോചനകള്‍ നടക്കുന്നത്.

18 അംഗ ഗ്രാമപഞ്ചായത്ത് ഭരണസമിതിയില്‍ അഞ്ച് സീറ്റുകളുള്ള ബി ജെ പിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. സി പി എമ്മിന്റെ മൂന്നും സി പി ഐയുടേയും ആര്‍ എസ് പിയുടേയും ഓരോ സീറ്റുമടക്കം എല്‍ ഡി എഫിനും അഞ്ച് സീറ്റുണ്ട്. കോണ്‍ഗ്രസിന് നാലും ലീഗിന് ഒരു സീറ്റുമടക്കം യു ഡി എഫിനും അഞ്ച് സീറ്റുണ്ട്. ബാക്കിയുള്ള മൂന്ന് സീറ്റുകള്‍ എസ് ഡി പി ഐക്കാണ്. എസ് ഡി പി ഐ പിന്തുണ സ്വീകരിക്കാതെ എല്‍ ഡി എഫും യു ഡി എഫും സഹകരിച്ച് ബി ജെ പിയെ അകറ്റാനാണ് ശ്രമം.

 

 

---- facebook comment plugin here -----

Latest