Connect with us

Kerala

കൊച്ചി മെട്രോ സര്‍വീസ് വീണ്ടും പഴയ സമയക്രമത്തിലേക്ക്

Published

|

Last Updated

കൊച്ചി | കൊച്ചി മെട്രോയുടെ സമയക്രമം വീണ്ടും പഴയ പടിയാക്കി. രാവിലെ 6മണി മുതല്‍ രാത്രി 10 മണി വരെയാണിത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കേന്ദ്രം പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ മെട്രോയുടെ പ്രവര്‍ത്തന സമയം രാവിലെ 7 മുതല്‍ രാത്രി 9 മണി വരെയാക്കിയിരുന്നു.

യാത്രക്കാരുടെ ആവശ്യപ്രകാരമാണ് വീണ്ടും പഴയ സമയക്രമത്തിലേക്ക് കൊച്ചി മെട്രോ എത്തുന്നത്. ഇനി മുതല്‍ രാവിലെ 6മണിക്കും,രാത്രി പത്ത് മണിക്കും ആലുവ,പേട്ട സ്റ്റേഷനുകളില്‍ നിന്ന് മെട്രോ പുറപ്പെടും.