Connect with us

Kerala

ആരെയും പേടിച്ചല്ല യു പിവിട്ടത്; തിരിച്ചുവരും- കഫീല്‍ ഖാന്‍

Published

|

Last Updated

ജയ്പൂര്‍ |  ആരെയും പേടിച്ചല്ല ഉത്തര്‍ പ്രദേശില്‍ നിന്ന് മാറിനിന്നതെന്നത് ഡോ കഫീല്‍ ഖാന്‍. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നതിനാണ്. ഗോരഖ്പൂര്‍ തന്റെ ജന്മസ്ഥലമാണ്. താനത് ഉപേക്ഷിക്കില്ല. ഉടന്‍ മടങ്ങിയെത്തുമെന്നും കഫീല്‍ ഖാന്‍ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പ
ഡോ. കഫീല്‍ ഖാനെതിരെ ചുമത്തിയ ദേശീയ സുരക്ഷാ നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ യു പി സര്‍ക്കാര്‍ നല്‍കിയ ഹരജി സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് കഫീല്‍ ഖാന്റെ പ്രതികരണം. നേരത്തെയും അദ്ദേഹം യു പിയിലേക്ക് തിരിച്ചുവരുമെന്ന് വ്യക്തമാക്കിയിരുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിസംബര്‍ 12 ന് അലിഗഢ് സര്‍വകലാശാലയില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ സംസാരിച്ച കഫീല്‍ ഖാനെ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ചായിരുന്നു പോലീസ് അറസ്റ്റുചെയ്തത്. ദേശീയ സുരക്ഷാ നിയമം ചുമത്തി ജയിലിലട്ട അദ്ദേഹം കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിനാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. അദ്ദേഹത്തിന് എതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത് റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി യു പി സര്‍ക്കാറിനെ വിമര്‍ശിക്കുകരയും ചെയ്തിരുന്നു. ജാമ്യം ലഭിച്ച അദ്ദേഹം രാജസ്ഥാനിലേക്ക് പോകുകയായിരുന്നു.

Latest