Kerala
മലബാര്‍ സിമെന്റ്‌സ് നീണ്ട ഇടവേളക്ക് ശേഷം പ്രവര്‍ത്തന ലാഭത്തില്‍

പാലക്കാട് | സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനമായ മലബാര്‍ സിമെന്റ്‌സ് ഒരിടവേളക്ക് ശേഷം വീണ്ടും ലാഭത്തില്‍. സംസ്ഥാനത്ത സര്‍ക്കാറിന്റേയും വ്യവസായ വകുപ്പിന്റേയും ശക്തമായ ഇടപെടലാണ് നഷ്ടത്തിലായിരുന്ന പൊതുമേഖല സ്ഥാപനത്തെ ലാഭത്തിലെത്തിക്കാന്‍ കഴിഞ്ഞത്. ഈ സാമ്പത്തിക വര്‍ഷം സംസ്ഥാനത്തെ സിമെന്റ് വിപണിയില്‍ ആറ് ശതമാനം കൈയടക്കാന്‍ മലബാര്‍ സിമെന്റിനായി. നേരത്തെ ഇത് രണ്ട് ശതമാനമായിരുന്നു. ഏതാനും മാസങ്ങള്‍ക്കിടെ ആറ് കോടിയോളം രൂപയുടെ പ്രവര്‍ത്തന ലാഭം മലബാര്‍ സിമെന്റ് കൈവരിച്ചു.
വര്‍ഷങ്ങളായി ചെറിയ സാങ്കതേിക തകരാര്‍ വരുമ്പോഴേക്കും ഉത്പ്പാദനം നിര്‍ത്തി ഫാക്ടറി അടിച്ചിടുന്ന അവസ്ഥായിയരുന്നു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം കമ്പനിയുടെ പ്രവര്‍ത്തന രീതികളില്‍ തന്നെ കാര്യമായ ഇടപെടല്‍ നടന്നു. മന്ത്രി ഇ പി ജയരാജന്‍ നിരന്തരം സ്ഥാപനം സന്ദര്‍ശിച്ച് പ്രവര്‍ത്തനം വിലയിരുത്തി. ഫാക്ടറി അടച്ചിടുന്നത് ഒഴിവാക്കി. കേടുപാടുകള്‍ പെട്ടന്ന് പരിഹരിച്ച് മുഴുവന്‍ സമയവും പ്രവര്‍ത്തന സജ്ജമാക്കി. ഉത്പ്പാദനത്തിന്റെ അളവ് കൂട്ടി. വിപണിയില്‍ ശക്തമായി ഇടപെടുന്നതിനായി മികച്ച മാര്‍ക്കറ്റിംഗ് വിഭാഗത്തെ ചുമതലപ്പെടുത്തി. മികച്ച മാനേജിംഗ് സംവിധാനത്തിലൂടെ സംസ്ഥാനത്തെ ഒരു പൊതുമേഖല സ്ഥാപനത്തെക്കൂടി സര്‍ക്കാര്‍ ലാഭത്തിലെത്തിച്ചിരിക്കുകയാണ്.