Connect with us

Kerala

കേന്ദ്രത്തിന്റെ കാര്‍ഷിക നിയമ ഭേദഗതി തള്ളാന്‍ പ്രത്യേക നിയമസഭാ സമ്മേളനം

Published

|

Last Updated

തിരുവനന്തപുരം | കേന്ദ്രത്തിന്റെ വിവാദ കാര്‍ഷിക നിയമ ഭേദഗതി തള്ളാന്‍ നിയമസഭ പ്രത്യേക സമ്മേളനം ചേരും. ബുധനാഴ്ച ഒരു മണിക്കൂറാണ് സഭ സമ്മേളിക്കുക. കക്ഷി നേതാക്കള്‍ മാത്രമാണ് സംസാരിക്കുക.

ബി ജി പിയുടെ ഏക അംഗത്തിന്റെ എതിര്‍പ്പോടെയാകും നിയമഭേദഗതികള്‍ തള്ളുക. തിങ്കളാഴ്ച ചേരുന്ന മന്ത്രി സഭായോഗം പ്രത്യേക സമ്മേളനത്തിന് അനുമതിക്കായി ഗവര്‍ണറോട് ശിപാര്‍ശ ചെയ്യും.

നിയമ ഭേദഗതി പ്രമേയം വഴി തള്ളുന്നതിനൊപ്പം ഭേദഗതി നിരാകരിക്കാനും ആണ് ആലോചന.