Connect with us

Kerala

അനധികൃത സ്വത്ത് സമ്പാദന കേസ്; ജെയിംസ് പന്തമ്മാക്കലിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി

2018-ല്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ രജിസ്റ്റര്‍ ചെയ്ത കേസിലാണ് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രോസിക്യൂഷന്‍ അനുമതി നല്‍കിയത്.

Published

|

Last Updated

കാസര്‍കോട് |  ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് വിമത നേതാവുമായ ജെയിംസ് പന്തമ്മാക്കലിനെ വിജിലന്‍സ് കേസില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ഈസ്റ്റ് എളേരി പഞ്ചായത്ത് അംഗം, വൈസ് പ്രസിഡന്റ്, പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചിരുന്ന കാലയളവില്‍ വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണത്തിലാണ് നടപടി.

2018-ല്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ രജിസ്റ്റര്‍ ചെയ്ത കേസിലാണ് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രോസിക്യൂഷന്‍ അനുമതി നല്‍കിയത്.

കാസര്‍കോട്ടെ മലയോര മേഖലകളില്‍ ശക്തമായ സ്വാധീനമുള്ള നേതാവാണ് ജെയിംസ് പന്തമ്മാക്കല്‍. കോണ്‍ഗ്രസ് നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് 2015-ല്‍ കോണ്‍ഗ്രസ് വിട്ട അദ്ദേഹം ഡെമോക്രാറ്റിക് ഡെവലപ്മെന്റ് ഫ്രണ്ട് (ഡിഡിഎഫ്) എന്ന പേരില്‍ ജനകീയ കൂട്ടായ്മ രൂപീകരിക്കുകയായിരുന്നു. ആ വര്‍ഷത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ഒരു സീറ്റിലൊതുക്കി ഡിഡിഎഫ് ഈസ്റ്റ് എളേരിയില്‍ ഭരണം പിടിച്ചെടുത്തു. തുടര്‍ന്ന് 2020-ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ഡിഡിഎഫും ഏഴ് സീറ്റുകള്‍ വീതം നേടിയെങ്കിലും സിപിഎമ്മിന്റെയും സ്വതന്ത്രരുടെയും പിന്തുണയോടെ പന്തമ്മാക്കല്‍ വീണ്ടും പഞ്ചായത്ത് ഭരണം നിലനിര്‍ത്തി. 2022-ല്‍ ഔദ്യോഗികമായി കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തിയെങ്കിലും ഡിസിസി ഓഫീസിലുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് 2025-ല്‍ വീണ്ടും പാര്‍ട്ടി വിട്ടു

അതേ സമയം ജെയിംസ് പന്തമ്മാക്കല്‍ തനിക്കെതിരായ ആരോപണങ്ങള്‍ പൂര്‍ണ്ണമായും തള്ളിപ്പറഞ്ഞു രംഗത്തെത്തിയിരുന്നു

Content Highlights: The Kerala government has sanctioned the prosecution of former East Eleri panchayat president James Panthammakkal in a disproportionate assets case. The Vigilance registered the case in 2018 regarding his tenure. Panthammakkal denied the allegations, calling it politically motivated.

Latest