Kerala
തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വൈദ്യുതിയില്ല; ശസ്ത്രക്രിയകള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശം
ഇന്നലെ രാത്രി 10 മുതലാണ് പ്രതിസന്ധിയുണ്ടായത്.
തൃശൂര്‍| തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഇലക്ടീവ ശസ്ത്രക്രിയകള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കി. അടിയന്തര ശസ്ത്രക്രിയകള്‍ മാത്രമാണ് നടക്കുക. ആശുപത്രിയിലെ വൈദ്യുതി കത്തിക്കുന്ന സബ്‌സ്റ്റേഷനിലെ തകരാറാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് അധികൃതര്‍ അറിയിച്ചു. ഇന്നലെ രാത്രി 10 മുതലാണ് പ്രതിസന്ധിയുണ്ടായത്.
ഒരു ദിവസം ശരാശരി 24 ശസ്ത്രക്രിയകള്‍ വരെയാണ് ആശുപത്രിയില്‍ നടക്കുക. തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ രോഗികള്‍ ആശ്രയിക്കുന്ന ആശുപത്രിയാണ് തൃശൂര്‍ മെഡിക്കല്‍ കോളജ്. ് ശസ്ത്രക്രിയകളാണ് ഒഴിവാക്കിയത്.
Content Highlights:
Elective surgeries at Thrissur Medical College Hospital were suspended due to a power failure caused by a fault in the substation since last night. Only emergency surgeries will be conducted. The facility serves patients from Thrissur, Palakkad, and Malappuram districts.




