Connect with us

Kerala

അട്ടപ്പാടിയില്‍ വന്‍ കഞ്ചാവ് വേട്ട; 7300ലേറെ കഞ്ചാവ് ചെടികള്‍ കണ്ടെത്തി നശിപ്പിച്ചു

ട്രിപ്പ് ഇറിഗേഷന്‍ നടത്തിയാണ് കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയിരുന്നത്.

Published

|

Last Updated

പാലക്കാട്| അട്ടപ്പാടിയില്‍ വന്‍ കഞ്ചാവ് വേട്ട. 7,300ലേറെ കഞ്ചാവ് ചെടികള്‍ കണ്ടെത്തി നശിപ്പിച്ചു. പുതൂര്‍ പഞ്ചായത്തിലെ പൊന്നക്കല്‍ മലയില്‍ രണ്ടിടങ്ങളിലായിരുന്നു കഞ്ചാവ് കൃഷി. ഏഴ് മണിക്കൂറിലധികം ചെങ്കുത്തായ മലകളിലൂടെ യാത്ര ചെയ്ത് എത്തിയാണ് പോലീസ് സംഘം കഞ്ചാവ് ചെടികള്‍ നശിപ്പിച്ചത്.

പുതൂര്‍ പഞ്ചായത്തിലെ പൊന്നക്കല്‍ മലയ്ക്കും അംഗണ്യന്‍ ചോലയ്ക്കും ഇടയിലായി 160 തടങ്ങളിലായി ഒന്നര മാസം പ്രായമായ 1600 ഓളം കഞ്ചാവ് തൈകളാണ് കണ്ടെത്തിയത്. പൊന്നക്കല്‍ മലയുടെ കിഴക്ക് വശത്തായി 475 തടങ്ങളിലായി പൂര്‍ണ വളര്‍ച്ച എത്തിയതും പൂത്ത് നില്‍ക്കുന്നതുമായതുമായ 5700 കഞ്ചാവ് തൈകളും കണ്ടെത്തി. ഇവയെല്ലാം പോലീസ് സംഘം നശിപ്പിച്ചു. ട്രിപ്പ് ഇറിഗേഷന്‍ നടത്തിയാണ് കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയിരുന്നത്. കഞ്ചാവ് തൈകള്‍ വളര്‍ത്തിയവരെ പിടികൂടാന്‍ പുതൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Content Highlights:
Police destroyed over 7,300 cannabis plants across two remote locations on Ponnakkal Hill in Attappadi. A special team trekked steep terrains for seven hours to dismantle the plantation, which utilized drip irrigation systems. Puthur police have registered a case and initiated an investigation.

 

Latest