Business
TODAY'S GOLD RATE|സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന
പവന് 120 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്
തിരുവനന്തപുരം|സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 15 രൂപയാണ് കൂടിയിരിക്കുന്നത്. പവന് 120 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്(Today’s Gold Rate). ഗ്രാമിന് 14,010 രൂപയും പവന് 1,12,080 രൂപയുമാണ് വില.
ഇന്നലെ ഒരു പവന് 1120 രൂപയോളം കുറഞ്ഞിരുന്നു. ഇന്നലെ പവന് 1,11,960 രൂപയായിരുന്നു വില. ഇതിന് പിന്നാലെയാണ് ഇന്ന് നേരിയ വര്‍ധനയുണ്ടായിരിക്കുന്നത്.
അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ല. ഇന്ന് വെള്ളി ഗ്രാമിന് 245 രൂപയിലും പവന് 2,450 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ശ്രദ്ധിക്കുക: സംസ്ഥാനത്ത് ഇന്ന് gold rate ചെറിയ തോതിൽ വർധിച്ച സാഹചര്യത്തിൽ വിപണി കൃത്യമായി നിരീക്ഷിക്കേണ്ടതുണ്ട്. ഇന്നത്തെ gold price analysis അടിസ്ഥാനമാക്കി ആഭരണങ്ങൾ വാങ്ങുന്നവരും നിക്ഷേപകരും ശ്രദ്ധാപൂർവം തീരുമാനങ്ങൾ കൈക്കൊള്ളണം. എന്നാൽ സാമ്പത്തിക അടിയന്തര ഘട്ടങ്ങളിൽ മാത്രം അവസാനത്തെ മാർഗ്ഗമായി അല്ലാതെ തിടുക്കപ്പെട്ട് അനാവശ്യ കാര്യങ്ങൾക്കായി gold loan ആശ്രയിക്കരുത്. വിപണിയിലെ ഇന്നത്തെ gold price today മാറ്റങ്ങൾ മനസ്സിലാക്കി പലിശ നിരക്കുകളും മറ്റ് ബാധ്യതകളും കൃത്യമായി വിശകലനം ചെയ്ത ശേഷമേ gold loan apply ചെയ്യാവൂ. കുറഞ്ഞ പലിശയിൽ ലഭിക്കുന്ന loan against gold പോലും അനാവശ്യ സാമ്പത്തിക ബാധ്യത വരുത്തിവെക്കാം എന്നതിനാൽ വിപണിയിലെ today gold rate സൂക്ഷ്മമായി പിന്തുടരുന്നത് ഉചിതമായിരിക്കും.
Content Highlights:
Gold price in Kerala recorded a slight increase today. The price of 22-karat gold rose by 15 rupees per gram and 120 rupees per pavan. Currently, the price stands at 14,010 rupees per gram and 1,12,080 rupees per pavan, following yesterday’s drop. Meanwhile, silver prices remain unchanged in the state.



