Kerala
തോല്‍വിക്ക് പിന്നാലെ നേതാക്കളുടെ തമ്മിലടിക്കെതിരെ ഷാഫി പറമ്പില്‍

തിരുവനന്തപുരം | തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ കനത്ത തോല്‍വിയില്‍ നേതാക്കള്‍ പരസ്പരം കുറ്റപ്പെടുത്തുന്നതിനെ വിമര്‍ശിച്ച് യൂത്ത്‌കോണ്‍ഗ്രസ്. കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും വ്യത്യസ്ത നിലപാടുകളാണ് ഉയരുന്നത്. ഇത് ചെറുപ്പക്കാരുടെ ആത്മവീര്യം തകര്‍ക്കുന്ന നടപടിയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ പറഞ്ഞു.
പാലക്കാട് നഗരസഭയില്‍ ബി ജെ പി ജയ് ശ്രീറാം ഫ്‌ളെക്‌സ് ഉയര്‍ത്തിയതിനെയും യൂത്ത് കോണ്‍ഗ്രസ് വിമര്‍ശിച്ചു. ബി ജെ പിക്ക് രാമനോട് പ്രത്യേക സ്‌നേഹമുണ്ടെന്ന് കരുതുന്നില്ല. വര്‍ഗീയ അജന്‍ഡ നടപ്പാക്കാനാണ് ബി ജെ പി ശ്രമിക്കുന്നതെന്നും ഷാഫി പറമ്പില്‍ കുറ്റപ്പെടുത്തി.
---- facebook comment plugin here -----