National
ബേങ്ക് ജിവനക്കാരനെ കുത്തിക്കൊലപ്പെടുത്തി കഷ്ണങ്ങളാക്കി സ്യൂട്ട്‌കേസില്‍ ഉപേക്ഷിച്ചു; ദമ്പതികള്‍ പിടിയല്‍

മുംബൈ | സ്വകാര്യ ബേങ്ക് ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തി സ്യൂട്ട് കേസിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും ഭര്‍ത്താവും അറസ്റ്റില്‍. അഞ്ച് ദിവസം മുന്‍പ് കാണാതായ സുശീല്‍ കുമാര്‍ സര്‍നായിക്കി(31)ന്റെ ശരീര ഭാഗങ്ങള്‍ റായിഘഡ് ജില്ലയിലെ നീരാല്‍ റെയില്‍വേ സ്റ്റേഷന് സമീപം രണ്ട് സ്യൂട്ട് കേസുകളില്‍ നിറച്ചരീതിയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ദമ്പതികള്‍ അറസ്റ്റിലായത്.ചാള്‍സ് നാടാര്‍ (41) ഇയാളുടെ ഭാര്യ സലോമി (31) എന്നിവരാണ് അറസ്റ്റിലായത്.
വിനോദ യാത്രക്കെന്ന് പറഞ്ഞ് പുറപ്പെട്ട മകന്‍ തിരിച്ചെത്താതിനെ തുടര്‍ന്നാണ് ഇയാളുടെ മാതാവ് പോലീസില്‍ പരാതിയുമായി എത്തിയത്. ഇതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു തുടര്‍ന്ന് റായിഘഡ് ജില്ലയിലെ നീരാലിയില്‍ മൃതദേഹം കണ്ടെത്തുകയും അത് സുശീല്‍ കുമാര്‍ ആണെന്ന് തിരിച്ചറിയുകയും ചെയ്തു. രണ്ട് സ്യൂട്ട്‌കേസുകള്‍ നീരാലി റെയില്‍വേ സ്റ്റേഷന് സമീപമുള്ള വെള്ളക്കെട്ടില്‍ ഒഴുകി നടക്കുകയായിരുന്നു. ഇതില്‍ പരിശോധിച്ചപ്പോഴാണ് ശരീര ഭാഗങ്ങള്‍ ലഭിച്ചത്.സ്യൂട്ട് കേസ് വിറ്റ കടക്കാരന്‍ നല്‍കിയ മൊഴിയിലാണ് ദമ്പതികള്‍ പിടിയിലായത്.
സുശീല്‍ കുമാറും ചാള്‍സ് നാടാറിന്റെ ഭാര്യ സലോമിയും ഒരു കോള്‍ സെന്ററില്‍ ഒന്നിച്ച് ജോലി ചെയ്തിരുന്നതായി വ്യക്തമായി. ഇവര്‍ തമ്മില്‍ സൗഹൃദം ഉണ്ടായിരുന്നു. ഡിസംബര്‍ 12ന് നീരാലിയിലെ ഇവരുടെ താമസസ്ഥലത്തെത്തിയ സുശീല്‍ സലോമിയെ സംബന്ധിച്ച് ചില കാര്യങ്ങള്‍ നാടറോട് പറഞ്ഞു. എന്നാല്‍ ഇതില്‍ കുപിതനായ നാടാര്‍ സുശീലിനെ കുത്തികൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കൊലപാതകം മറക്കാന്‍ നാടാറും ഭാര്യയും മൃതദേഹം കഷ്ണങ്ങളാക്കി സ്യൂട്ട് കേസിലാക്കി ഉപേക്ഷിക്കുകയായിരുന്നു. ഇരുവരെയും വെള്ളിയാഴ്ച കോടതി റിമാന്റ് ചെയ്തു.