Kerala
കാസര്‍കോട് കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ ബോംബാക്രമണം

കാസര്‍കോട് | പടന്ന എടച്ചാക്കൈയില്‍ കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ സ്റ്റീല്‍ ബോംബാക്രമണം. കെപിസിസി നിര്‍വാഹക സമിതിയംഗം പി കെ ഫൈസലിന്റെ വീട്ടിന് നേരേയാണ് ആക്രമണം നടന്നത്. അര്‍ധരാത്രിയോടെ നടന്ന ആക്രമണത്തില്‍ വീടിന്റെ ജനല്‍ചില്ലുകള്‍ തകരുകയും ചുമരിന് കേടുപാടുകള്‍ പറ്റിയിട്ടുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിയിലെ അമര്‍ഷത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ വീട് ആക്രമിക്കുകയായിരുന്നുവെന്ന് പി കെ ഫൈസല്‍ ആരോപിച്ചു. അതേ സമയം ആരോപണം സിപിഎം നിഷേധിച്ചു. സംഭവത്തില്‍ ചന്തേര പോലീസ് ഇതുവരെ ആര്‍ക്കെതിരെയും കേസെടുത്തിട്ടില്ല
---- facebook comment plugin here -----