National
അമിത് ഷാ പശ്ചിമ ബംഗാളില്‍; കേന്ദ്ര സേനയുടെ സുരക്ഷ

കൊല്‍ക്കത്ത | രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പശ്ചിമ ബംഗാളില്‍. രാവിലെ രാമകൃഷ്ണ മിഷന്‍ സന്ദര്‍ശിച്ചതിന് ശേഷം ഉച്ചകഴിഞ്ഞ് രണ്ടിന് മിഡ്‌നാപ്പൂരില്‍ അമിത് ഷാ റാലി നടത്തും. നേരത്തെ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുടെ വാഹനവ്യൂഹത്തിന് നേരെ കല്ലേറുണ്ടായ സാഹചര്യത്തില്‍ കേന്ദ്രസേനയെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രമിരിക്കെയാണ് അമിത് ഷായുടെ സന്ദര്‍ശനമെന്നത് വലിയ രാഷ്ട്രീയ പ്രാധാന്യം നേടുന്നുണ്ട്.
അമിത് ഷായുടെ ബംഗാള്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി സുരക്ഷ വിലയിരുത്താന്‍ ഇന്നലെ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ബംഗാള്‍ ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി സംസാരിച്ചിരുന്നു. ചര്‍ച്ചക്കായി ഉദ്യോഗസ്ഥര്‍ നേരിട്ടെത്തണമെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം സര്‍ക്കാര്‍ തള്ളിയിരുന്നു.
അതേസമയം, തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച നേതാക്കള്‍ ഇന്ന് ബിജെപിയില്‍ ചേരുമെന്നു സൂചനയുണ്ട്.