National
മഹാരാഷ്ട്രയില്‍ എട്ട് പേരെ കൊന്ന് തിന്ന പുള്ളിപ്പുലിയെ വെടിവെച്ച് കൊന്നു

മുംബൈ | മഹാരാഷ്ട്രയില്‍ എട്ട് പേരെ കൊന്ന പുള്ളിപ്പുലിയെ വനംവകുപ്പ് വെടിവച്ചു കൊന്നു.
വെള്ളിയാഴ്ച വൈകുന്നേരം സോളാപൂര്‍ ജില്ലയിലായിരുന്നു സംഭവം. കര്‍മല തഹ്സിലിലെ ബിത്താര്‍ഗാവ് ഗ്രാമത്തിനടുത്തുള്ള വാഴത്തോപ്പില്‍ കണ്ടെത്തിയ പുലിയെ മയക്ക് വെടി വെച്ച് പിടികൂടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
തുടര്‍ന്ന് വനവകുപ്പ് ചുമതലപ്പെടുത്തിയ ഷൂട്ടര്‍ വെടിവച്ചു കൊല്ലുകയായിരുന്നു സോളാപൂര്‍, ബീഡ്, അഹമ്മദ്നഗര്‍, ഔറംഗബാദ് ജില്ലകളിലായി പുള്ളിപ്പുലി എട്ട് പേരെയാണ് കൊന്നത്. നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
---- facebook comment plugin here -----