Covid19
രാജ്യത്തെ കൊവിഡ് കേസുകള്‍ ഒരു കോടിയിലേക്ക്

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് കേസുകള്‍ വലിയ തോതില്‍ കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,889 കേസും 338 മരണവും മാത്രമാണ് രാജ്യത്തുണ്ടായതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു. വലിയ ആശ്വാസവും പ്രതീക്ഷയും നല്‍കുന്നതാണ് പുതിയ കണക്കുകള്‍. രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 99,79,447 ആയി. 3,13,831 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.31,087 പേര്‍ ഇന്നലെ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരുടെ എണ്ണം 95,20,827 ആയി. വൈറസിന്റെ പിടിയില്‍പ്പെട്ട് 1,44,789 പേരാണ് മരിച്ചത്.
ലോകത്ത് അമേരിക് കഴിഞ്ഞാല്‍ ഏറ്റവും അധികം കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് ഇന്ത്യയിലാണ്. ആകെയുള്ള മരണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്ക, ബ്രസീല്‍ എന്നിവിടങ്ങളാണ് ഏറ്റവും അധികം മരണം റിപ്പോര്‍ട്ട് ചെയ്തത്.
---- facebook comment plugin here -----