Kerala
കൊച്ചിയിലെ ഷോപ്പിംഗ് മാളില്‍വെച്ച് രണ്ട് പേര്‍ അപമാനിക്കാന്‍ ശ്രമിച്ചതായി യുവനടി

കൊച്ചി | നഗരത്തിലെ ഷോപ്പിംഗ് മാളില്‍വെച്ച് രണ്ട് യുവാക്കള്‍ അപമാനിക്കാന്‍ ശ്രമിച്ചതായി മലയളാത്തിലെ യുവനടിയുടെ പരാതി. ഇന്നലെ രാത്രിയാണ് സംഭവം. കുടുംബവുമൊത്ത് ഷോപ്പിംഗിന് എത്തിയപ്പോള്‍ രണ്ട് പേര്‍ മാളിനുള്ളില്‍വെച്ച് ശരീരത്തില്‍ സ്പര്‍ശിച്ചതായാണ് ആരോപണം. ഇവര്‍ പിന്നെ മാളില്‍ തന്നെ പിന്തുടര്‍ന്നതായും ഇന്‍സ്റ്റഗ്രാമില്‍ നടി വെളിപ്പെടുത്തി. എന്നാല്‍ ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കാനില്ലെന്നും നടി പറഞ്ഞു.
---- facebook comment plugin here -----