Kerala
ബി ജെ പിക്ക് വേണ്ടത്ര മുന്നേറാനായില്ല: എ പി അബ്ദുല്ലക്കുട്ടി

കണ്ണൂര്‍ | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാനായില്ലെന്ന് ബി ജെ പി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുല്ലക്കുട്ടി. പോരായ്മകള്‍ പാര്‍ട്ടിക്കകത്ത് വിമര്‍ശനാത്മകമായി പരിശോധിക്കും. തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് കേന്ദ്ര നേതൃത്വം വിശകലനം ചെയ്യും. ബി ജെ പി ജയിക്കുന്നിടത്ത് സി പി എം ഉണ്ടാക്കുന്ന ചില കൂട്ടുകെട്ടുകളാണ് പാര്‍ട്ടിക്ക് തിരിച്ചടിയാകുന്നത്. ശോഭാ സുരേന്ദ്രനുമായുള്ള പ്രശ്നം ഏറെക്കുറെ പരിഹരിക്കപ്പെട്ടെന്നും അബ്ദുള്ളക്കുട്ടി പ്രതികരിച്ചു.
---- facebook comment plugin here -----