Connect with us

Covid19

ലോകത്തെ കൊവിഡ് കേസുകള്‍ 7.52 കോടി പിന്നിട്ടു

Published

|

Last Updated

ന്യൂയോര്‍ക്ക് | വാക്‌സിന്‍ വിതരണങ്ങള്‍ പല രാജ്യങ്ങളിലും ആരംഭിച്ചെങ്കിലും കൊവിഡ് 19 മഹാമാരി ലോകത്ത് തീവ്രമായി തന്നെ തുടരുന്നു. ഇതിനകം 7.52 കോടയില്‍ അധികം പേര്‍ വൈറസിന്റെ പിടിയിലായതായാണ് റിപ്പോര്‍ട്ട്. ഇതില്‍ 5. 28 കോടി പിന്നിട്ടു. ഇന്നലെ മാത്രം 6,82,992 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 16,66,988 പേരുടെ ജീവന്‍ വൈറസെടുത്തു.

ലോകത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള അമേരിക്കയില്‍ ഇന്നലെമാത്രം 1,95,988 കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ യു എസിലെ ആകെ രോഗബാധിതരുടെ എണ്ണം 1,75,92,885 ആയി ഉയര്‍ന്നു. ഒരു കോടിയിലധികം പേര്‍ ഇവിടെ രോഗമുക്തി നേടി. എന്നാല്‍ 3,17,524 പേര്‍ക്ക് അമേരിക്കയില്‍ ജീവന്‍ നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

ഇന്ത്യയില്‍ രോഗ ബാധിതരുടെ എണ്ണം 99.75 ലക്ഷം കടന്നു. മരണം 1.45 ലക്ഷത്തോടും അടുത്തു.
ബ്രസീലില്‍ 71 ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1,84,876 പേര്‍ മരിച്ചു. 61 ലക്ഷത്തിലധികം പേര്‍ ഇവിടെ രോഗമുക്തി കൈവരിച്ചിട്ടുണ്ട്.

Latest