Connect with us

Kerala

എസ് എച്ച് പഞ്ചാപകേശന്‍ ഭിന്നശേഷിക്കാര്‍ക്കായുള്ള സംസ്ഥാന കമ്മീഷണര്‍

Published

|

Last Updated

തിരുവനന്തപുരം | ഭിന്നശേഷിക്കാര്‍ക്കായുള്ള സംസ്ഥാന കമ്മീഷണറായി കാസര്‍കോട് ജില്ലാ ജഡ്ജി എസ് എച്ച് പഞ്ചാപകേശനെ നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മൂന്നുവര്‍ഷമാണ് കാലാവധി. വിവിധ സര്‍ക്കാര്‍ ദന്തല്‍ കോളജുകളില്‍ 32 തസ്തികകള്‍ (അസിസ്റ്റന്റ് പ്രൊഫസര്‍ – 9, അസോസിയേറ്റ് പ്രൊഫസര്‍ – 22, പ്രൊഫസര്‍ – 1) സൃഷ്ടിക്കാനും 16 അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകള്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികകളാക്കി ഉയര്‍ത്താനും തീരുമാനിച്ചു.

കൊല്ലം കോര്‍പ്പറേഷനില്‍ രണ്ടാം ഗ്രേഡ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ 17 അധിക തസ്തികകള്‍ സൃഷ്ടിക്കും. മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനാണ് കൂടുതല്‍ പേരെ നിയമിക്കുന്നത്.